
കെകെആറിനെ പരിശീലിപ്പിക്കാൻ വാട്സനും! ഇതിഹാസ ഓള് റൗണ്ടര്‍ ടീമിൽ
ഐപിഎല്‍ 2026 സീസണിലേക്ക് ഒരുക്കങ്ങളുമായി ടീമുകള്‍

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് ടീമുകള്‍. താരങ്ങളുടെ കൈമാറ്റം സംബന്ധിച്ച അന്തിമ നീക്കങ്ങള്‍ നടക്കുന്നതിനിടെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ ഓള് റൗണ്ടര്‍ ഷെയ്ന് വാട്സനെ ടീമിലെത്തിച്ചു. ടീമിന്റെ സഹ പരിശീലകനായാണ് വാട്സന് വരുന്നത്.
മുന്‍ ഇന്ത്യന്‍ സഹ പരിശീലകന് അഭിഷേക് നായരാണ് 2026 സീസണില്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി എത്തുന്നത്. വാട്സന് അഭിഷേകുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
ടി20 ക്രിക്കറ്റ് യുഗാരംഭത്തില്‍ ആ ഫോര്‍മാറ്റിലെ മികവിലൂടെ ലോക ക്രിക്കറ്റിലെത്തിയ താരമാണ് വാട്സന്. 2008ല്‍ രാജസ്ഥാന് റോയല്‍സ് പ്രഥമ ഐപിഎല്‍ ചാംപ്യന്മാരാകുമ്പോള് വാട്സനായിരുന്നു വിദേശ താരങ്ങളില്‍ ശ്രദ്ധേയനായത്. പ്രഥമ ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വാട്സനായിരുന്നു. പിന്നീട് വാട്സന് ഓസീസ് ടീം വരെ എത്തി. അവര്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായും വാട്സന് നിലയുറപ്പിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത സ്ക്വാഡിലെത്തുന്നത് അഭിമാനകരമായ നേട്ടമാണെന്നു വാട്സന് പ്രതികരിച്ചു. കൊല്‍ക്കത്തയ്ക്ക് അടുത്ത കിരീടം സമ്മാനിക്കാനായി എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വാട്സന് വ്യക്തമാക്കി.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Kokata Knight Riders have appointed Australian legend Shane Watson as their new assistant coach ahead of IPL 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം; 'സ്വയംഭൂവി'ലെ ഭൂമിയായി സംയുക്ത, കാരക്ടർ പോസ്റ്റർ


