
റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആവേശപ്പോരാട്ടം

കൊച്ചി: കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടം ഇന്നു നടക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആവേശപ്പോരാട്ടം. കാണികള്‍ക്ക് വൈകീട്ട് 5.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. മത്സരം സി 5 ആപ്പിലും തത്സമയം കാണാനാകും.
കൊല്‍ക്കത്തയില്‍ നിലവിലെ ബ്രസീല്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മിലുള്ള ചരിത്ര പോരാട്ടം അരങ്ങേറുന്നതിന് തൊട്ടുമുന്‍പ് ഇതിഹാസങ്ങള്‍ കളത്തിലെത്തുന്നു എന്ന സവിശേഷതയും കൊച്ചിയിലെ മത്സരത്തിനുണ്ട്. ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്. ഇരു ടീമുകളും തമ്മിലുള്ള റിട്ടേണ്‍ ഓഫ് ദ ടൈറ്റന്‍സ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ 2-1 ന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
മത്സരത്തിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങള്‍ തിങ്കളാഴ്ച എത്തി. റിവാള്‍ഡോ, എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്രസീല്‍ ടീമില്‍ അണിനിരക്കും.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ ഐഎം വിജയന്, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്സന്, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്ലി, മഹെറാജുദ്ദീന് വാഡു, മെഹ്താബ് ഹുസൈന് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Brazil Legends vs. India All-Stars XI: Thrilling clash today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





