
17ാം ഓവറില്‍ കളിയുടെ ഗതി തിരിച്ച് ശര്‍ദുള്‍; ജീവന് മരണ പോരില്‍ ഇന്ത്യക്ക് 8 റണ്‍സ് ജയം
നാലാം ടി20യില്‍ എട്ട് റണ്‍സിന് ജയം പിടിച്ചതോടെ പരമ്പരയില്‍ 2-2ന് ഇന്ത്യ ഒപ്പമെത്തി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ജീവന് തിരികെ പിടിച്ച് ഇന്ത്യ. നാലാം ടി20യില്‍ എട്ട് റണ്‍സിന് ജയം പിടിച്ചതോടെ പരമ്പരയില്‍ 2-2ന് ഇന്ത്യ ഒപ്പമെത്തി. അരങ്ങേറ്റത്തില്‍ അര്‍ധ ശതകം തികച്ച സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റണ്‍സ് ആണ് ഇംഗ്ലണ്ടിന് മുന്‍പിലേക്ക് വെച്ചത്. പരമ്പര പിടിക്കാന്‍ ജയത്തിനായി ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി ജാസന്‍ റോയ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.
23 പന്തില്‍ നിന്ന് 46 റണ്‍സുമായി ബെന്‍ സ്റ്റോക്ക്സ് ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്കി. ബെന്‍ സ്റ്റോക്ക്സിനേയും മോര്‍ഗനേയും തുടരെയുള്ള പന്തുകളില്‍ മടക്കി ശര്‍ദുല്‍ താക്കൂറാണ് കളി ഇന്ത്യക്ക് അനുകൂലമായി തിരിച്ചത്.
അവസാന ഓവറില്‍ 23 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയത്. എന്നാല്‍ 14 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. ഹര്‍ദിക്കും, രാഹുല്‍ ചഹറും രണ്ട് വിക്കറ്റ് വീതയും, ശര്‍ദുല്‍ മൂന്ന് വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



