'ശിഖര്‍ ധവാന്റെ നായകത്വം ധോനിയുടേത് പോലെ'; പ്രശംസയുമായി പാക് താരം

'ടി20യിലും നായകത്വത്തില്‍ ശിഖര്‍ ധവാന്‍ മികവ് കാണിച്ചു. ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിലെ മാറ്റങ്ങളും മികച്ച് നിന്നു'

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST
Edited by :migrator

കറാച്ചി: എംഎസ് ധോനിയുടെ ക്യാപ്റ്റന്‍സിയുമായി ശിഖര്‍ ധവാന്റെ നായകത്വത്തിന് സാമ്യമുണ്ടെന്ന് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. ധോനിയുടേത് പോലെ ശാന്തവും, സമചിന്തത നിറഞ്ഞതുമാണ് ധവാന്റെ നാകയത്വമെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു. 

ടി20യിലും നായകത്വത്തില്‍ ശിഖര്‍ ധവാന്‍ മികവ് കാണിച്ചു. ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിലെ മാറ്റങ്ങളും മികച്ച് നിന്നു. കൂള്‍ ക്യാപ്റ്റനായാണ് തോന്നിച്ചത്. ധോനിയുടെ ക്യാപ്റ്റന്‍സിയുടെ നിഴലുകള്‍ ധവാനില്‍ കാണാന്‍ കഴിഞ്ഞു, തന്റെ യൂട്യൂബ് ചാനലില്‍ അക്മല്‍ പറഞ്ഞു. 

ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ധവാന്‍ സമ്മര്‍ദത്തിലായില്ല. മികച്ച തുടക്കം ലഭിച്ചിട്ടും 38 റണ്‍സിന് ശ്രീലങ്ക തോറ്റെങ്കില്‍ അതിന്റെ ക്രഡിറ്റ് ധവാന് നല്‍കണം. ബൗളര്‍മാര്‍ ഇവിടെ മികവ് കാണിച്ചു എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. 

ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം ടി20യിലും ജയം പിടിച്ചാല്‍ ധവാന് നായകനായുള്ള അരങ്ങേറ്റവും ഗംഭീരമാക്കാം. ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now