
സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും.
വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും സഞ്ജുവും. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് വരുന്നത്. കോഹ് ലി, രോഹിത്, ഋഷഭ് പന്ത്, ബുമ്ര എന്നീ പ്രമുഖ താരങ്ങള്‍ വിന്‍ഡിസിന് എതിരായ ഏകദിനം കളിക്കില്ല.
NEWS : The All-India Senior Selection Committee has picked the squad for the three-match ODI series against the West Indies to be played at the Queen's Park Oval, Port of Spain, Trinidad.#TeamIndia | #WIvIND
â BCCI (@BCCI) July 6, 2022
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, ഋതുരാജ് ഗയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




