
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ധരംശാല: ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീന്‍ ബോള്‍ഡായിട്ടും റിവ്യൂ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിന്റെ യുവതാരം ഷോയ്ബ് ബഷീര്‍. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46 ാം ഓവറിലാണു സംഭവം. രവീന്ദ്ര ജഡേജയുടെ പന്തിലാണു ഷോയ്ബ് ബഷീര്‍ ബോള്‍ഡാകുന്നത്. തൊട്ടുപിന്നാലെ അംപെയറോട് ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു.
നോണ്‍ സ്ട്രൈക്കറായിരുന്ന ജോ റൂട്ട് ചിരിയടക്കാന്‍ കഴിയാതെ തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ഇത് എല്ലാവരിലും ചിരിപടര്‍ത്തി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ക്യാച്ചിലാണ് പുറത്തായതെന്ന് കരുതിയാണ് ഷോയ്ബ് ബഷീര്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ജോ റൂട്ട് ബോള്‍ഡായ വിവരം പറയുമ്പോഴാണ് മനസിലാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
84 റണ്‍സെടുത്ത ജോ റൂട്ട് ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ഷോയ്ബ് ബഷീര്‍ 13 റണ്‍സാണു നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള് ഔട്ടായി. ഒരു ഇന്നിംഗ്സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയമാണ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി


