'ഇന്ത്യന്‍ ക്യാപ്റ്റനായ സമയം വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍'

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലി രാജിവെച്ചത് ഞെട്ടിച്ചതായി ഇന്ത്യയുടെ വൈറ്റ്‌ബോള്‍ നായകന്‍ രോഹിത് ശര്‍മ. സമൂഹമാധ്യമങ്ങളിലൂടെയാണ് രോഹിത്തിന്റെ പ്രതികരണം. 

ഞെട്ടിച്ചു! ഇന്ത്യന്‍ ക്യാപ്റ്റനായ സമയം വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍. ഭാവിയിലേക്കായി എല്ലാ ആശംസകളും, കോഹ് ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചു. 

രോഹിത്തിന് പുറമെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോഹ്‌ലിക്ക് ആശംസകളുമായി എത്തി. ഒരുപാട് നല്ല ഓര്‍മകള്‍ എന്നായിരുന്നു രഹാനെ കുറിച്ചത്. എല്ലാ അര്‍ഥത്തിലും നായകന്‍. നിങ്ങള്‍ ചെയ്തതിന് എല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, കെഎല്‍ രാഹുല്‍ പറയുന്നു.