പഞ്ചാബിനെതിരെ വിവാദ റണ്‍ഔട്ട്; ബൗളറോട്‌ കലിപ്പിച്ച് ശുഭ്മാന്‍ ഗില്‍

കവറിലേക്ക് കളിച്ച് സിംഗിള്‍ എടുക്കാനാണ് ഗില്‍ ശ്രമിച്ചത്. എന്നാല്‍ ഗില്‍ ക്രീസ് ലൈന്‍ തൊടുന്നതിന് മുന്‍പ് പന്ത് സ്റ്റംപ് ഇളക്കി

പഞ്ചാബിന് എതിരെ റണ്‍ഔട്ടായി ശുഭ്മാന്‍ ഗില്‍/വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:01 am IST

മുംബൈ: സിംഗിളിന് ശ്രമിച്ച് റണ്‍ഔട്ട് ആയതിന് പിന്നാലെ ബൗളറോട് ക്ഷുഭിതനായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. ബൗളര്‍ മുന്‍പില്‍ വന്ന് നിന്നത് ഗില്ലിന്റെ ഓട്ടത്തെ തടസപ്പെടുത്തിയിരുന്നു. 

ബൗണ്ടറിയോടെയാണ് ഗില്‍ തുടങ്ങിയത്. എന്നാല്‍ 6 പന്തില്‍ നിന്ന് 9 റണ്‍സില്‍ നില്‍ക്കെ റണ്‍ഔട്ടായി. 30 യാര്‍ഡ് സര്‍ക്കിളില്‍ നിന്ന് വന്ന റിഷി ധവാന്റെ ബുള്ളറ്റ് ത്രോയാണ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കിയത്. 

ഗുജറാത്ത് ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തിലാണ് സംഭവം. കവറിലേക്ക് കളിച്ച് സിംഗിള്‍ എടുക്കാനാണ് ഗില്‍ ശ്രമിച്ചത്. എന്നാല്‍ ഗില്‍ ക്രീസ് ലൈന്‍ തൊടുന്നതിന് മുന്‍പ് പന്ത് സ്റ്റംപ് ഇളക്കി. പിന്നാലെ ബൗളറുടെ ക്രീസിലെ നില്‍പ്പില്‍ ഗില്‍ അതൃപ്തി വ്യക്തമാക്കി. സന്ദീപ് ശര്‍മയോട് സംസാരിച്ചാണ് ഗില്‍ ക്രീസ് വിട്ടത്. 

സീസണില്‍ മികച്ച ഫോമിലല്ല ഗില്‍ കളിക്കുന്നത്. പഞ്ചാബിന് എതിരെ തന്നെ സീസണില്‍ നേടിയ 96 റണ്‍സ് മാത്രമാണ് ഗില്ലിന് എടുത്ത് പറയത്തക്കതായുള്ളത്. 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 269 റണ്‍സ്. ബാറ്റിങ് ശരാശരി 26.90
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now