കെസിഎല്ലില്‍ വീണ്ടും നാല് വിക്കറ്റ് നേട്ടം; വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തി സിബിന്‍ ഗിരീഷ്

മധ്യനിരയില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദ് കൈഫ്, അക്ഷയ് ടികെ എന്നിവരുടെ വിക്കറ്റുകളും, വാലറ്റത്തെ മുഹമ്മദ് ഇനാന്‍, മുഹമ്മദ് നാസില്‍ എന്നിവരുടെ വിക്കറ്റുകളും സിബിന്‍ നേടി

sibin gireesh
സിബിന്‍ ഗിരീഷ്
Edited by :Sujith
Last Updated :1 സെപ്റ്റംബർ 2025, 10:44 pm IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിന്‍ ഗിരീഷ്. നിര്‍ണ്ണായക മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം തവണയാണ് സിബിന്‍ ഗിരീഷ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് സിബിന്‍ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. മധ്യനിരയില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദ് കൈഫ്, അക്ഷയ് ടികെ എന്നിവരുടെ വിക്കറ്റുകളും, വാലറ്റത്തെ മുഹമ്മദ് ഇനാന്‍, മുഹമ്മദ് നാസില്‍ എന്നിവരുടെ വിക്കറ്റുകളും സിബിന്‍ നേടി. ഈ പ്രകടനത്തോടെ കെസിഎല്‍. വിക്കറ്റ് വേട്ടയില്‍ സിബിന്‍ മൂന്നാം സ്ഥാനത്തെത്തി.

തൃശൂര്‍ കോട്ടൂര്‍ സ്വദേശികളായ ഗിരീഷ്-രമണി ദമ്പതികളുടെ മകനാണ് 26കാരനായ സിബിന്‍ ഗിരീഷ്. വലം കൈയ്യന്‍ ഓള്‍റൗണ്ടറായ സിബിന്‍ ടോപ്പ് ഓര്‍ഡറിലും മധ്യനിരയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മീഡിയം ഫാസ്റ്റ് ബൗളറായ സിബിന്‍ എന്‍.എസ്.കെ. ട്രോഫിയില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

News Now

Summary

Sibin Gireesh once again takes four wickets in the Kerala Cricket League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates