
ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്; പട്ടികയില്‍ രണ്ടാമത്
സീസണില്‍ 8 കളിയില്‍ ആലപ്പിയുടെ അഞ്ചാം തോല്‍വി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ജയത്തോടെ 10 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ 4 വിക്കറ്റ് ജയമാണ് തൃശൂര്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് കണ്ടെത്തിയത്. തൃശൂര്‍ 19.2 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സെടുത്തു ജയമുറപ്പിച്ചു.
49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷോണ്‍ ജോര്‍ജാണ് തൃശൂരിന്റെ ടോപ് സ്കോറര്‍. രോഹിത് കെആര്‍ 30 റണ്‍സെടുത്തു. അവസാന ഘട്ടത്തില്‍ 5 പന്തില്‍ 16 റണ്‍സടിച്ച് അജിനാസ് ജയം വേഗത്തിലാക്കി.
WHAT TO READ NEXT

'എത്ര കൊല്ലം കഴിഞ്ഞു, ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിൽ മറ്റ് താത്പര്യം'
നേരത്തെ 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത സിബിന് ഗിരീഷിന്റെ മികച്ച ബൗളിങാണ് ആലപ്പിയെ വെട്ടിലാക്കിയത്. വിനോദ് കുമാര്‍ 2 വിക്കറ്റെടുത്തു.
49 റണ്‍സെടുത്ത അക്ഷയ് ടികെയാണ് ആലപ്പിയുടെ ടോപ് സ്കോറര്‍. അഭിഷേക് നായര്‍ 22 റണ്‍സും ശ്രീരൂപ് എംപി 24 റണ്‍സും കണ്ടെത്തി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
KCL 2025: Thrissur Titans easily defeated Alleppey Ripples in the Kerala Cricket League.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



