അവസാന ഏകദിനത്തില്‍ ചെറുത്ത് നിന്ന് ഇന്ത്യന്‍ സംഘം ജയത്തിലേക്ക് എത്തിയപ്പോള്‍ അവിടെ സ്മൃതി മന്ദാന എടുത്ത ക്യാച്ചാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്

ഇംഗ്ലണ്ടിനെതിരെ സ്മൃതി മന്ദാനയുടെ ക്യാച്ച്/വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:46 am IST

News Now

ലണ്ടന്‍: മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആശ്വാസ ജയത്തിലേക്ക് എത്തി. 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ചെറുത്ത് നിന്ന് ഇന്ത്യന്‍ സംഘം ജയത്തിലേക്ക് എത്തിയപ്പോള്‍ അവിടെ സ്മൃതി മന്ദാന എടുത്ത ക്യാച്ചാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്. 

നാട്ടലീ സൈവറെ പുറത്താക്കാനാണ് മന്ദാനയുടെ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ച് വന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ദീപ്തി ശര്‍മയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിന് ഇടയിലാണ് നാട്ടലി സൈവറെ മന്ദാന കൈക്കുള്ളിലാക്കിയത്. 

59 പന്തില്‍ നിന്ന് 49 റണ്‍സ് നേടി നില്‍ക്കെയാണ് സൈവറെ മന്ദാന വീഴ്ത്തിയത്. സൈവറെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് എത്തുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യക്കായി. 47 ഓവറില്‍ 219 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. മൂന്ന് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് കയ്യില്‍ വെച്ച് ഇന്ത്യ ലക്ഷ്യം കണ്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates