
കന്നി ടെസ്റ്റ് സെഞ്ച്വറിയടിച്ച് റയാന് റിക്കല്‍ടന്‍; ദക്ഷിണാഫ്രിക്ക പൊരുതുന്നു
ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്ക് അര്‍ധ സെഞ്ച്വറി
പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോറിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയിലാണ്.
റയാന് റിക്കല്‍ടന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ആദ്യ ദിനം പിടിച്ചു നിന്നത്. താരം 11 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ടെംബ ബവുമ മിന്നും ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി. 78 റണ്‍സാണ് ബവുമ അടിച്ചെടുത്തത്. കളി അവസാനിക്കുമ്പോള്‍ 48 റണ്‍സുമായി കെയ്ല്‍ വെരെയ്ന്‍ ബാറ്റിങ് തുടരുന്നു.
ലങ്കന്‍ നിരയില്‍ ലഹിരു കുമാര ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



