'സ്‌പൈഡര്‍മാന്‍...സ്‌പൈഡര്‍മാന്‍'- പാട്ടും പാടി വിക്കറ്റ് കീപ്പിങ്; ഋഷഭ് പന്തിന്റെ വീഡിയോ വൈറല്‍

ഋഷഭ് പന്ത് ടി നടരാജനൊപ്പം/ ട്വിറ്റർ
Last Updated :20 January 2024, 8:39 am IST

News Now

ബ്രിസ്‌ബെയ്ന്‍: വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ നേരംപോക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. മൂന്നാം ടെസ്റ്റില്‍ അവിശ്വസനീയ സമനിലയിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഋഷഭ് പന്ത്. 97 റണ്‍സെടുത്ത താരത്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്.

ഇപ്പോഴിതാ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്നതിനിടെയുണ്ടായ ഒരു സംഭവം ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നാലാം ദിനത്തില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് പാട്ട് പാടുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതാണ് വൈറലായി മാറിയത്. ഇതിന്റെ വീഡിയോ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.

വാഷിങ്ടന്‍ സുന്ദര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പന്തിന്റെ പാട്ട്. ഈ സമയത്ത് ടിം പെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരായിരുന്നു ക്രീസില്‍. ഈ സമയത്താണ് പന്ത് 'സ്‌പൈഡര്‍മാന്‍...സ്‌പൈഡര്‍മാന്‍' എന്ന് പാട്ട് പാടുന്നത്. ഈ ഓഡിയോ ഉള്‍പ്പെട്ട വീഡിയോ വൈറലായി മാറാന്‍ വലിയ താമസമൊന്നുമുണ്ടായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates