
'സ്പിന്‍ ഫാക്ടറി, പക്ഷേ...'- കറുത്ത കുതിരകളാകുമോ അഫ്ഗാനിസ്ഥാന്?
നിലവിലെ ലോകകപ്പ് ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. റാഷിദ് ഖാന് മുതല്‍ നൂര്‍ അഹമ്മദ് വരെ

അഹമ്മദാബാദ്: ലോകകപ്പ് പോരാട്ടങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന ടീം ഏതായിരിക്കും. സംശയമില്ല അതു അഫ്ഗാനിസ്ഥാന് ആയിരിക്കും. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുകയാണ് ഇത്തവണ. ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നിനു കൈയയച്ച് അനുകൂലിക്കുന്നു എന്നതാണ് അഫ്ഗാനെ സന്തോഷിപ്പിക്കുന്ന ഘടകം.
ലോകത്തെ എണ്ണം പറഞ്ഞ സ്പിന്നര്‍മാരുടെ ഫാക്ടറി എന്നു തന്നെ അഫ്ഗാനിസ്ഥാനെ മൊത്തത്തില്‍ വിശേഷിപ്പിക്കാം. അത്രയധികം വൈവിധ്യം നിറഞ്ഞ സ്പിന്നര്‍മാരാണ് ആ രാജ്യത്തു നിന്നു വരുന്നത്.
നിലവിലെ ലോകകപ്പ് ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. റാഷിദ് ഖാന് മുതല്‍ നൂര്‍ അഹമ്മദ് വരെ.
ലോകത്തെ വിവിധ ടി20 ടീമുകളുടെ പ്രധാന ആയുധമാണ് റാഷിദ് ഖാന്. ഈ ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളര്‍. ഏകദിനത്തില്‍ അഞ്ചാം റാങ്ക്. കളിയുടെ ഗതി ഒറ്റയ്ക്ക് തിരിക്കാന്‍ കെല്‍പ്പുണ്ടെന്നു റാഷിദ് പല വട്ടം തെളിയിച്ചു.
നൂര്‍ അഹമ്മദും വളര്‍ന്നു വരുന്ന സ്പിന്‍ വിസ്മയമാണ്. മുഹമ്മദ് നബി, മുജീബ് യുആര്‍ റഹ്മാന് എന്നിവരുമുണ്ട് അഫ്ഗാന് സ്ക്വാഡില്‍ സ്പിന്നര്‍മാരായി. മുജീബും നാളെയുടെ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നു. ഏറെ പരിചയ സമ്പന്നനാണ് മുഹമ്മദ് നബി. ബാറ്റിങില്‍ വമ്പനടിക്കുള്ള കെല്‍പ്പും മുഹമ്മദ് നബിക്കുണ്ട്.
സ്പിന്നര്‍മാരെ മാത്രം വച്ച് കളി ജയിക്കാന്‍ സാധിക്കില്ലെന്നു അഫ്ഗാന് ശരിക്കും അറിയാം. മികച്ച പേസര്‍മാരുടെ അഭാവവും ബാറ്റിങിലെ അസ്ഥിരതയും സ്പിന്നര്‍മാര്‍ നല്കുന്ന മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു.
ഈ വര്‍ഷം ഏകദിനത്തില്‍ വലിയ മികവും അവര്‍ക്ക് അവകാശപ്പെടാനില്ല. ഒന്‍പത് കളിയില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് അക്കൗണ്ടിലുള്ളത്. പേസ്, ബാറ്റിങ് പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ അവര്‍ ലോകകപ്പിലെ കറുത്ത കുതിരകളായേക്കുമെന്നതില് തര്‍ക്കമില്ല. ഇന്ത്യന്‍ പിച്ചിലെ സ്പിന്നര്‍മാരുടെ മികവ് അതില്‍ മുഖ്യ ഘടകമാകുമെന്നു ഉറപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




