വിജയ് ഹസാരെ ട്രോഫി; സൽമാൻ നിസാർ നയിക്കും, കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ആദ്യ മത്സരത്തിൽ കേരളം ബറോഡയ്ക്കെതിരെ

Vijay Hazare Trophy 2024/25
സൽമാൻ നിസാർഫെയ്സ്ബുക്ക്
Edited by :renjith.k
Last Updated :17 ഡിസംബർ 2024, 8:47 pm IST

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിനുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൽമാൻ നിസാറാണ് ടീം ക്യാപ്റ്റൻ. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടങ്ങളിൽ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

ഹൈദരാബാദിൽ ഈ മാസം 23 മുതലാണ് പോരാട്ടം. ആദ്യ മത്സരത്തിൽ കേരളം ബറോഡയ്ക്കെതിരെ കളിക്കും. ടീം നിലവിൽ വയനാട് കൃഷ്ണ​ഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ്. ഈ മാസം 20നു ടീം ഹൈദരാബാദിൽ എത്തും.

കേരള ടീം: സൽമാൻ നിസാർ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആനന്ദ് കൃഷ്ണൻ, കൃഷ്ണ പ്രസാദ്, അഹമദ് ഇമ്രാൻ, ജലജ് സക്സേന, ആദിത്യ സാർവതെ, സിജോ മോൻ ജോസഫ്, ബേസിൽ തമ്പി, ബേസ് എൻപി, നിധീഷ് എംഡി, ഏദൻ ആപ്പിൾ ടോം, ഷറഫുദ്ദീൻ എൻഎം, അഖിൽ സ്കറിയ, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ, അജ്നാസ് എം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now