'എന്റെ കുട്ടിയുടെ കല്യാണത്തിനെങ്കിലും കിട്ടുമോ?'- കൊച്ചി ടസ്‌കേഴ്‌സ് പ്രതിഫലം തന്നില്ലെന്നു വെളിപ്പെടുത്തി ശ്രീശാന്ത്

കേരളത്തിന്‍റെ സ്വന്തം ഐപിഎല്‍ ടീമിനു സംഭവിച്ചത്

Sreesanth- Kochi Tuskers
കൊച്ചി ടസ്കേഴ്സ് ടീംട്വിറ്റര്‍
Edited by :renjith.k
Last Updated :13 മേയ് 2024, 12:46 pm IST

കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ പ്രതിനിധികളായി ഒറ്റ സീസണ്‍ കളിച്ച ടീമാണ് കൊച്ചി ടസ്‌ക്കേഴ്‌സ് കേരള. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ നായകനായി കളിച്ച ടീമില്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത്, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍ അടക്കമുള്ള താരങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ ടീമുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ശ്രീശാന്ത്. ഒരു സീസണ്‍ മാത്രം കളിച്ച് ടീം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നു പിരിച്ചു വിടുകയായിരുന്നു.

താരങ്ങളില്‍ പലര്‍ക്കും ഇനിയും പ്രതിഫലം കിട്ടാനുണ്ടെന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനം ചെയ്ത തുകയുടെ 30 മുതല്‍ 40 ശതമാനം തുക വരെ പല താരങ്ങള്‍ക്കും കിട്ടാനുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'എനിക്കുറപ്പുണ്ട് ബിസിസിഐ നിങ്ങള്‍ക്ക് പണം നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് തരാനുള്ള പ്രതിഫലം തന്നു തീര്‍ക്കു പ്ലീസ്. നിങ്ങള്‍ ഇപ്പോഴും 18 ശതമാനം പലിശ അടക്കുന്നുണ്ടെന്ന ഓര്‍മ വേണം. എന്റെ കുട്ടിയുടെ കല്ല്യാണമാകുമ്പോഴേയ്ക്കും ആ തുക കിട്ടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മൂന്ന് സീസണുകളെങ്കിലും കളിക്കാന്‍ സാധിക്കുന്ന ടീമായിരുന്നു അത്. എന്നാല്‍ ഒറ്റ വര്‍ഷം മാത്രമാണ് ടീം നിലനിന്നത്. അതൊന്നും ആരും പിന്നീട് സംസാരിക്കുന്നത് കണ്ടില്ല. എന്നാല്‍ അന്ന് ടീമില്‍ ഒരുമിച്ച കളിച്ചവര്‍ കണ്ടു മുട്ടുമ്പോള്‍ അക്കാര്യം പരസ്പരം സംസാരിക്കാറുണ്ട് ഇപ്പോഴും'- ശ്രീശാന്ത് വ്യക്തമാക്കി.

2011ലാണ് ടീം ഐപിഎല്‍ കളിച്ചത്. അന്ന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അന്ന് ബിസിസിഐക്ക് നല്‍കേണ്ടിയിരുന്ന 155.3 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ടീമിനെ പുറത്താക്കിയത്. ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതില്‍ ടീം പരാജയപ്പെട്ടു. പിന്നാലെ ബസിസിഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ടീം ഉടമകള്‍ പിന്നീട് 550 കോടി രൂപ അടച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now