രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ മികവ് ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് വരേണ്ടതാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മഗ്രാത്ത് പറഞ്ഞു

രോഹിത് ശർമ പരിശീലനത്തിൽ/ ട്വിറ്റർ
Last Updated :20 January 2024, 8:39 am IST

News Now

സിഡ്‌നി: രോഹിത് ശര്‍മയുടെ പ്ലേയിങ് ഇലവനിലേക്കുള്ള വരവ് തന്നെ ഇന്ത്യയെ ഉയര്‍ത്തുമെന്ന് ഓസീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ മികവ് ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് വരേണ്ടതാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മഗ്രാത്ത് പറഞ്ഞു. 

അടുത്തായി അധികം മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിഡ്‌നിയില്‍ രോഹിത് എങ്ങനെയാവും കളിക്കുക എന്ന് കാണാന്‍ എനിക്ക് ആകാംക്ഷയുണ്ട്. തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കും വിധമുള്ള കളിക്കാരനാണ് രോഹിത് എന്നും മഗ്രാത്ത് പറഞ്ഞു. 

ക്ലാസ് പ്ലേയറാണ് രോഹിത്. അതുപോലെ പരിചയസമ്പത്തും, കഴിവുമുള്ള താരം വരുമ്പോള്‍ ടീമിനെ അത് ഒരുപാട് ഉണര്‍ത്തുമെന്നും ഓസീസ് മുന്‍ താരം ചൂണ്ടിക്കാണിച്ചു. മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.