
സ്മിത്ത് ക്യാപ്റ്റൻ, കമ്മിൻസിന് വിശ്രമം; ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു
നതാന്‍ മക്‌സ്വീനി തിരിച്ചെത്തി, സ്ഥാനം നിലനിര്‍ത്തി കോണ്‍സ്റ്റാസ്, കൂപ്പര്‍ കോണോലി പുതുമുഖം

സിഡ്‌നി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ മുൻ നായകൻ സ്റ്റീവ് സ്മിത്ത് നയിക്കും. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിനു വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപനം. പരിക്കിന്റെ അസ്വസ്ഥകളെ തുടർന്നാണ് കമ്മിൻസ് പര്യടനത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.
രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിലെ പരമ്പരയിൽ ഓസീസ് കളിക്കുന്നത്. ഈ മാസം 29 മുതലാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഓസീസിനു വേവലാതികളില്ലാതെ കളിക്കാനുള്ള അവസരമാണ്.
ഓസ്‌ട്രേലിയ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ കൂപ്പർ കോണോലിക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും അവസരം കിട്ടിയിട്ടും തിളങ്ങാതിരുന്ന ഓപ്പണർ നതാൻ മക്‌സ്വീനിയെ തിരികെ വിളിച്ചു. ഇന്ത്യക്കെതിരായ പോരാട്ടത്തിൽ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നു താരത്തെ ഒഴിവാക്കിയിരുന്നു.
സ്പിന്നര്‍മാരായ മാറ്റ് കുനമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല.
ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുനമാന്‍, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, നതാന്‍ മക്‌സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യു വെബ്സ്റ്റര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



