ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി സ്റ്റീവ് സ്മിത്ത്, പുറത്തിറക്കാനുള്ള ലാബുഷെയ്‌നിന്റെ ശ്രമം പാഴായി

ഒരു മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് വെസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST

മെല്‍ബണ്‍: ഒരു മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് വെസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. മെല്‍ബണിലെ ടീം ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം. 

മറുവശത്ത് നിന്ന് ലാബുഷെയ്ന്‍ ലിഫ്റ്റ് തുറക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. ലിഫ്റ്റ് കുടുങ്ങിയതിന്റെ ദൃശ്യങ്ങളുമായി താരം സമൂഹമാധ്യമങ്ങളിലും എത്തി. ഞാന്‍ ആഗ്രഹിച്ചത് പോലൊരു വൈകുന്നേരമല്ല ഇതെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. 

ലിഫ്റ്റ് ഡോറിന്റെ ഇടയിലൂടെ സ്മിത്തിന് ലാബുഷെയ്ന്‍ ചോക്കളേറ്റ് നല്‍കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഏറെ സമയത്തിന് ശേഷം മറ്റൊരാള്‍ എത്തി സ്മിത്തിനെ ലിഫ്റ്റില്‍ നിന്ന് പുറത്തു കടത്തി.
 

News Now