'എന്നെ വിളിക്കാഞ്ഞത് ശരിയായില്ല'- ഓസ്‌ട്രേലിയയ്ക്ക് കിരീടം സമ്മാനിച്ചത് ബോര്‍ഡര്‍ മാത്രം, അതൃപ്തി വ്യക്തമാക്കി ഗാവസ്‌കര്‍

അലന്‍ ബോര്‍ഡര്‍- സുനില്‍ ഗാവ്‌സകര്‍ എന്നിവരുടെ പേരിലാണ് ട്രോഫി. ഇരുവരും ചേര്‍ന്നാണ് സാധാരണ ട്രോഫി സമ്മാനിക്കാറുള്ളത്

Sunil Gavaskar upset
അലൻ ബോർഡർ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു ട്രോഫി സമ്മാനിക്കുന്നുSource by : എക്സ്
Last Updated :5 January 2025, 4:25 pm IST

സിഡ്‌നി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ വീഴ്ത്തി കിരീടം സ്വന്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചത് അലന്‍ ബോര്‍ഡര്‍ തനിച്ച്. കിരീടം സമ്മാനിക്കുന്ന വേദിയിലേക്ക് ഗാവസ്‌കറെ വിളിച്ചില്ല. തന്നെ വിളിക്കാത്ത നടപടിയില്‍ അതൃപ്തി പറയുകയാണ് ഗാവസ്‌കര്‍.

'ട്രോഫി സമ്മാനിക്കാന്‍ ഞാനും വേണമായിരുന്നു. ഇത് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയ- ഇന്ത്യ പോരാട്ടമാണ്. ഞാന്‍ സ്റ്റേഡിയത്തിലുണ്ട്. ഓസ്‌ട്രേലിയ ജയിച്ചത് എന്നെ സംബന്ധിച്ചു പ്രശ്‌നമില്ല. അവര്‍ മികച്ച രീതിയില്‍ കളിച്ചു. അതിനാല്‍ ജയിച്ചു.'

'അലന്‍ ബോര്‍ഡര്‍ക്കൊപ്പം എന്നെയും ട്രോഫി സമ്മാനിക്കാന്‍ വിളിക്കണമായിരുന്നു. കാരണം. ഞാന്‍ ഇന്ത്യക്കരനാണ്'- ഗാവസ്‌കര്‍ പറയുന്നു.

5 മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 3-1നാണ് സ്വന്തമാക്കിയത്. സിഡ്‌നി ആറ് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now