
ജീവിതം സിനിമയായാൽ ദുൽഖറോ സൂര്യയോ നായകനാവണം, കാരണം വിശദീകരിച്ച് സുരേഷ് റെയ്ന
തന്റെ ജീവിതം സിനിമയായാൽ അതിൽ ദുൽഖർ സൽമാൻ നായകനാവണം എന്ന ആഗ്രഹം വീണ്ടും ആവർത്തിച്ച് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന

തന്റെ ജീവിതം സിനിമയായാൽ അതിൽ ദുൽഖർ സൽമാൻ നായകനാവണം എന്ന ആഗ്രഹം വീണ്ടും ആവർത്തിച്ച് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയോ ദുൽഖർ സൽമാനോ നായക വേഷം ചെയ്യണം എന്നാണ് ആഗ്രഹമെന്ന് ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുമ്പോൾ സുരേഷ് റെയ്ന പറഞ്ഞു.
ആ വികാരങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നവരാവണം. കാരണം രാജ്യത്തിന് വേണ്ടി കളിക്കുന്നതോ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നതോ അത്ര എളുപ്പമല്ല. തെന്നിന്ത്യയിൽ നിന്ന് അതിന് സാധിക്കുന്ന ആരെയെങ്കിലുമാണ് എനിക്ക് വേണ്ടത്. ചെന്നെയും ചെന്നൈ സൂപ്പർ കിങ്സും എനിക്ക് എത്രമാത്രം വലുതാണെന്ന് അവർക്ക് മനസിലാകും. രണ്ട് മൂന്ന് പേരുകൾ എന്റെ മനസിലുണ്ട്, റെയ്ന പറഞ്ഞു.
സൂര്യയുടെ പേര് ഞാൻ പറയും. എനിക്കുറപ്പുണ്ട് എന്റെ വേഷത്തിൽ അദ്ദേഹത്തിന് അഭിനയിക്കാനാവും. ദുൽഖർ സൽമാനും അഭിനയത്തിൽ വളരെ മികവ് കാണിക്കുന്നു, ചെന്നൈ സൂപ്പർ കിങ്സിന്റെ ചിന്നത്തല പറഞ്ഞു. ബോളിവുഡ് താരനിരയിലേക്ക് റെയ്ന പോകാതെ തെന്നിന്ത്യൻ അഭിനേതാക്കളിലേക്ക് ചൂണ്ടിയതാണ് ആരാധകരെ ഇവിടെ കൗതുകത്തിലാക്കുന്നത്.
കളിയിലേക്ക് വരുമ്പോൾ ഐപിഎൽ പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് റെയ്ന. 2020ലെ മോശം സീസണിന് ശേഷം 2021ൽ ജയങ്ങളിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് എത്തിയിരുന്നു. വലിയ സ്കോർ കണ്ടെത്താൻ പതിനാലാം സീസണിലെ ആദ്യ ഘട്ടത്തിൽ റെയ്നയ്ക്ക് കഴിഞ്ഞില്ലെങ്കിലും മധ്യനിരയ്ക്ക് കരുത്ത് നിറയ്ക്കാൻ താരത്തിന്റെ സാന്നിധ്യത്തിന് കഴിയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്



