
സൂര്യകുമാർ യാദവ് 'ഫുൾ വൈബിൽ'- ഭാംഗ്ര ഡാൻസുമായി ഇന്ത്യൻ താരങ്ങൾ (വീഡിയോ)
ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ എന്നിവരെല്ലാം ഡാന്‍സ് കളിച്ച് ആരാധകര്‍ക്കൊപ്പം ആവേശം പങ്കിട്ടു

ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീടവുമായി നാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്. പിന്നാലെ ആരാധകർക്കൊപ്പം ടീം അംഗങ്ങൾ നൃത്തച്ചുവടുകളുമായി റോഡിലിറങ്ങി. ഭാംഗ്ര നൃത്തച്ചുവടുകളുമായി ഡാൻസേഴ്സിനൊപ്പം താരങ്ങളും ചേരുകയായിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ എന്നിവരെല്ലാം നൃത്തം വയ്ക്കുന്നുണ്ട്. എന്നാൽ സൂര്യകുമാറാണ് ശരിക്കും നിറഞ്ഞു കളിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിന്റെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്.
പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകീട്ടോടെ കളിക്കാർ അവരവരുടെ നാട്ടിലേക്ക് പോകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result




