
തേഡ് അമ്പയറുടെ തീരുമാനം തെറ്റ്, കോഹ്ലി ഔട്ട് തന്നെയെന്ന് സ്മിത്ത്; വിശദീകരിച്ച് മുന്‍ അമ്പയര്‍
ക്യാച്ചെടുത്തപ്പോള്‍ തന്റെ കൈ പന്തിനടിയില്‍ തന്നെയായിരുന്നു. എന്നാല്‍ തേഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചെന്നും ആ തിരുമാനം തെറ്റായിരുന്നെന്നും സ്മിത്ത് പറഞ്ഞു.

സിഡ്നി: സിഡ്നിയില്‍ ഇന്നാരംഭിച്ച അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം താന്‍ എടുത്ത വിരാട് കോഹ് ലിയുടെ ക്യാച്ച് ഔട്ടാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഓസിസ് താരം സ്റ്റീവ് സ്മിത്ത്. അത് ഔട്ടാണെന്ന കാര്യത്തില്‍ നൂറ് ശതമാനവും ഉറപ്പാണ്. ക്യാച്ചെടുത്തപ്പോള്‍ തന്റെ കൈ പന്തിനടിയില്‍ തന്നെയായിരുന്നു. എന്നാല്‍ തേഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചെന്നും ആ തിരുമാനം തെറ്റാണെന്നും സ്മിത്ത് പറഞ്ഞു.
കളിയുടെ ഏഴാമത്തെ ഓവറിലെ അവസാനപന്തിലായിരുന്നു സംഭവം. ജയ്സ്വാള്‍ ഔട്ട് ആയതിന് പിന്നാലെയാണ് വിരാട് ക്രീസിലെത്തിയത്. സ്കോട്ട് ബോളണ്ടിന്റെ ആദ്യപന്തില്‍ കോഹ് ലി സ്ലിപ്പില്‍ സ്മിത്തിന് ക്യാച്ച് നല്കി. പന്ത് നിലത്ത് തട്ടിയെന്ന സംശയത്തില്‍ തീരുമാനം തേഡ് അമ്പയര്‍ക്ക് വിട്ടു. തേഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ പൂജ്യനായി മടങ്ങുകയെന്ന നാണക്കേടില്‍ നിന്നും കോഹ് ലി രക്ഷപ്പെട്ടു.
എന്നാല്‍ നോട്ടൗട്ട് വിളിച്ച അമ്പയറുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് സ്മിത്ത് പറഞ്ഞു. അത് ഔട്ടാണെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പാണെന്നും സ്മിത്ത് പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ കോഹ് ലി പുറത്തായി. 69 പന്തുകള്‍ നേരിട്ട താരം 17 റണ്‍സാണ് നേടിയത്. ബോളണ്ടിനാണ് വിക്കറ്റ്.
My POV on Virat Kohli catch attempt: The ball did touch the ground - NOT OUT. #AUSvIND
— Ameer Hamza Asif (@AmeerHamzaAsif) January 3, 2025
pic.twitter.com/jbhXbeCHgv
എന്നാല്‍ കോഹ് ലിയുടെ ആദ്യപന്തിലെ അതിജീവനത്തെക്കുറിച്ച് മുന്‍ ടെസ്റ്റ് അമ്പയര്‍ പറയുന്നത് ഇങ്ങനെ; ഐസിസി നിയമമനുസരിച്ച് ക്യാച്ച് എടുത്താല്‍ കൈ പന്തിനടിയിലാണെന്നത് വ്യക്തമായി കാണണമെന്നതാണ്. മൂന്നാം അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം പന്ത് ഗ്രൗണ്ടില്‍ തൊട്ടത് കണ്ടതായും അതിനനുസരിച്ചാണ് തീരുമാനമെടുത്തതായാണ് തനിക്ക് തോന്നിയത്.
പെര്‍ത്തിലെ സെഞ്ച്വറി ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ മോശം പ്രകടനമാണ് കോഹ്ലി ഇതുവരെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ നടത്തിയിരിക്കുന്നത്. 5, 100, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് കോഹ്ലിയുടെ റണ്‍സ്. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 23 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് കോഹ്ലി സ്കോര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



