സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ സര്‍വീസസിനെ തകര്‍ത്ത് വിജയത്തുടക്കം

Syed Mushtaq Ali Trophy 2024
സഞ്ജു സാംസണ്‍Source by : എക്സ്
Last Updated :23 November 2024, 8:19 pm IST

News Now

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം. സര്‍വീസസിനെതിരായ പോരാട്ടത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് കേരളം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് കണ്ടെത്തി. കേരളം 18.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്താണ് കേരളം വിജയം പിടിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികവ് തുടര്‍ന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

സഞ്ജു 45 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 75 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. സഹ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (27) തിളങ്ങി. സല്‍മാന്‍ നിസാര്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ അഖില്‍ തോമസ് സ്‌കറിയയുടെ മിന്നും ബൗളിങാണ് സര്‍വീസസിനെ തകര്‍ത്തത്. താരം 30 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. എംഡി നിധീഷ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

മോഹിത് അഹ്‌ലാവത് (41), വിനീത് ധന്‍ഖര്‍ (35) എന്നിവരുടെ മികവാണ് സര്‍വീസസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates