
'ഇന്ത്യക്കാരനാണോ?... ഞാന്‍ പാകിസ്ഥാനി'- മുട്ടന്‍ ഉടക്കുമായി പാക് പേസര്‍ (വീഡിയോ)
ഭാര്യയ്ക്കൊപ്പം പോകുമ്പോഴാണ് ഹാരിസ് റൗഫിനു ആരാധകന്റെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടക്കാനാകാതെ പാകിസ്ഥാന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. ഇപ്പോള്‍ പാക് താരം ഹാരിസ് റൗഫുമായി പരസ്യമായി ഒരു ആരാധകന് തര്‍ക്കിക്കുന്നതും ഇതിനു താരം മറുപടി പറയുന്നതിന്റേയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നു.
താരം ഭാര്യക്കൊപ്പം പോകുന്നതിനിടെയാണ് ആരാധകന് ഹാരിസിനു ഇഷ്ടപ്പെടാത്ത രീതിയില്‍ സംസാരിച്ചത്. ഇതുകേട്ട് താരം അസ്വസ്ഥനായി അയാള്‍ക്കു നേരെ ചെല്ലുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഹാരിസിനെ തടയാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആരാധകനു സമീപത്തു നിന്ന മറ്റു ചിലരു ഹാരിസിനെ തടയാന്‍ നോക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്താണ് ഇരുവരും തമ്മിലുണ്ടായ സംഭാഷമെന്നു വ്യക്തമല്ല. ഇന്ത്യക്കാരനാണോ എന്നു ഹാരിസ് റൗഫ് ചോദിക്കുമ്പോള്‍ അല്ല ഞാന്‍ പാകിസ്ഥാന് സ്വദേശിയാണെന്നു ആരാധകന് പറയുന്നു.
ആരാധകര്‍ മനിലാക്കേണ്ട പ്രധാന കാര്യം താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്കും കുടുംബവും മറ്റുമൊക്കെയുണ്ടെന്നും ചിലര്‍ വീഡിയോക്ക് താഴെ അഭിപ്രായം പറയുന്നുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം നല്ലതല്ല. വിഷയത്തില്‍ ഹാരിസ് റൗഫിന്റെ പെരുമാറ്റവും ശരിയായില്ലെന്നു ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News

മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര് തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ
