
'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്‍റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ
ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അഖില്‍ മാരാര്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് താരം മറുപടി നല്‍കുന്നത്. തനിക്കെതിരെ നടക്കുന്ന ആക്രമണം ആസ്വദിക്കുന്നതായാണ് അഖില്‍ മാരാര്‍ പറയുന്നത്. അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
''അഖില്‍ മാരാര്‍ v/s സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ചര്‍ച്ച ഞാന്‍ ഭയങ്കരമായി ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കു, ഇത്രയും പേര്‍ ഒരാള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആ ആള്‍ ഞാനോ ആരോ ആയിക്കോട്ടെ. അത് കണ്ടു കൊണ്ടിരിക്കുക എന്ത് രസമാണ്. എന്നോട് പല ആളുകളും ചോദിക്കുന്നുണ്ട്. അഖിലേ കുഴപ്പമുണ്ടോ? ഒക്കെയല്ലേ?
ഞാന്‍ എന്റെ ജീവിതത്തില്‍ അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ ചിന്തിക്കുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി, ഫെമിനിസ്റ്റുകള്‍ പുരോഗമനവാദികള്‍, ഇവരെല്ലാം ഒരുമിച്ച് ഒരേ സ്വരത്തില്‍, ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ, എല്ലാവരും കൂടെ ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം വേറെയുണ്ടോ.
ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് നിന്ന് കേരളത്തെ നോക്കി കാണുന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയ്ക്ക് മനസിലാകും ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. എന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. എനിക്ക് സന്തോഷം തോന്നുകയാണ്. ഇത്രയും നാള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ എവിടെ വരെ വളര്‍ന്നിട്ടുണ്ടെന്ന്. ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു.
കാരണം, നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനേയും ഇങ്ങനെ ചോദ്യം ചെയ്ത് ഞാന്‍ കണ്ടിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായം മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ടില്ല. കാരണം അവരെല്ലാദിവസവും അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഞാന്‍ ഈ പ്രോസസ് ആസ്വദിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ.
മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്, ബിഗ് ബോസ് ജയിച്ച് കഴിഞ്ഞതോടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയാണ്. അതോടെ എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നഷ്ടമായി എന്ന്. ജീവിതത്തില്‍ ഞാന്‍ ഒതുങ്ങിപ്പോയോ എന്ന് സംശയിക്കുന്നതായി. പക്ഷെ ഇപ്പോള്‍ ഞാന്‍ ചാര്‍ജ് ആയി. എനിക്ക് എന്താണെന്ന് അറിയാത്തൊരു സന്തോഷമാണ് തോന്നുന്നത്.
ഞാന്‍ സത്യമാണ് എന്നുള്ളതു കൊണ്ടും, ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പൊളിയുകയുള്ളൂവെന്നതിനാലും എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ് എന്നതിനാലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീയൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. ഈ പ്രകൃതി എന്നെ എത്തിക്കും. ഇത് എന്റെ വാക്കല്ല. പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുന്ന വലിയ യാത്രയുടെ തുടക്കമാണ്.'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.
പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ''ആ കണ്ണീര്‍ തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന്‍ ജോസ് പെരേരയുടെ വിചാരം അവന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന്‍ അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല്‍ മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും' എന്നാണ് ചില കമന്റുകള്‍.
''ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്‌സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്‍. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Akhil Marar about being the target of kerala. Says he is happier than winning 50 lakhs and a car.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കേരളത്തില്‍ ബിജെപി ഭരണം വരുമോ?; സിപിഎം പിന്തുടരുന്നത് 'വൈറ്റ് കോളര്‍' രാഷ്ട്രീയം; തുറന്നു പറഞ്ഞ് സക്കറിയ

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന് വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ



