
പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ എത്തുമോ?; ഏഴ് ടീമുകള്‍ റെഡി; അവസാന ടീമീനെ ഇന്നറിയാം
ന്ത്യ, വെസ്റ്റിന്‍ഡീസ്, സിംബാബ് വെ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇംഗ്ലണ്ട്, ശ്രീലങ്ക,ന്യൂസിലന്‍ഡ് എന്നിവര്‍ ഗ്രൂപ്പ് രണ്ടിലും ഈ ഗ്രൂപ്പിലെ അവസാന ടീമിനെ ഇന്നറിയാം.
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് റൗണ്ടിലെ ടീമുകളെ ഇന്നറിയാം. ഏഴ് ടീമുകള്‍ ഇതിനകം സൂപ്പര്‍ എട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ, വെസ്റ്റിന്‍ഡീസ്, സിംബാബ് വെ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇംഗ്ലണ്ട്, ശ്രീലങ്ക,ന്യൂസിലന്‍ഡ് എന്നിവര്‍ ഗ്രൂപ്പ് രണ്ടിലും ഈ ഗ്രൂപ്പിലെ അവസാന ടീമിനെ ഇന്നറിയാം.
ഇന്ന് നമീബിയക്ക് എതിരെ ജയിച്ചാല്‍ പാകിസ്ഥാന് ഗ്രൂപ്പ് രണ്ടില്‍ എത്തും. പാകിസ്ഥാന് തോറ്റാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. പാകിസ്ഥാന് തോല്‍ക്കുകയും ഇന്ത്യയ്ക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്താല്‍ നെതര്‍ലന്‍ഡ്സിനും സൂപ്പര്‍ എട്ടിലേക്ക് വിദൂര സാധ്യതയുണ്ട്.
അതേസമയം സൂപ്പര്‍ എട്ട് കാണാതെ ഓസ്ട്രേലിയ പുറത്തായി. അയര്‍ലെന്‍ഡ് - സിംബാബ് വെ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ, ഓസ്ട്രേലിയ ടൂര്‍ണമെന്റിന് പുറത്തായി. പതിനേഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഓസ്ട്രേലിയ പുറത്താകുന്നത്. . 2009 ടി20 ലോകകപ്പിലാണ് ഓസിസ് അവസാനമായി നോക്കൗട്ട് കാണാതെ പുറത്തായത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
T20 World Cup 2026: Pakistan faces must-win test against Namibia to seal Super 8 berth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




