ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്

16 ഓവറില്‍ 96 റണ്‍സാണ് അയര്‍ലന്‍ഡിന് നേടാനായത്

T20 WORLD CUP
16 ഓവറില്‍ 96 റണ്‍സാണ് അയര്‍ലന്‍ഡിന് നേടാനായത്Source by : പിടിഐ
Last Updated :5 June 2024, 10:14 pm IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ. 16 ഓവറില്‍ 96 റണ്‍സാണ് അയര്‍ലന്‍ഡിന് നേടാനായത്. 14 പന്തില്‍ 26 റണ്‍സെടുത്ത ഗെരത് ഡെല്‍നിയാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അയര്‍ലന്‍ഡിന് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ നഷ്ടപ്പെട്ടു. ഗെരത് ഡെല്‍നിയെ കൂടാതെ ലോര്‍ക്കന്‍ ടക്കര്‍ (10), കുര്‍ടിസ് കംഫര്‍ (12), ജോഷ് ലിറ്റില്‍ (14) എന്നിവരാണ് രണ്ടക്കം കടന്നത്. അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും, മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഇല്ല. പാകിസ്ഥാന്‍, കാനഡ, യുഎസ് ടീമുകള്‍ക്കൂടി ഉള്‍പ്പെട്ട ഗ്രൂപ് എയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടക്കാന്‍ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now