
'135, 105, 50'... രോഹിതിന് മുന്നില്‍ 3 റെക്കോര്‍ഡുകള്‍!
കാര്യവട്ടത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ന് ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ കാത്ത് റെക്കോര്‍ഡുകള്‍. ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും മൊത്തം പട്ടികയില്‍ നാലാം സ്ഥാനവും രോഹിതിനെ കാത്തിരിക്കുന്നു. ഈ റെക്കോര്‍ഡിലേക്ക് 135 റണ്‍സ് മാത്രം മതി മുന്‍ നായകന്. രോഹിതിന് 9,865 റണ്‍സാണ് നിലവിലുള്ളത്.
32 സെഞ്ച്വറികളും 49 അര്‍ധ സെഞ്ച്വറികളും അദ്ദേഹം ഏകദിനത്തില്‍ നേടിയിട്ടുണ്ട്. ഇന്ന് അര്‍ധ സെഞ്ച്വറി നേടിയാല്‍ അദ്ദേഹത്തിന്റെ ഏകദിന അര്‍ധ സെഞ്ച്വറികളുടെ എണ്ണം 50ലും എത്തും.
നിലവില്‍ ഇന്ത്യന്‍ താരങ്ങളുടെ റെക്കോര്‍ഡില്‍ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറാണ് ഒന്നാമത്. സച്ചിന് ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ 15,310 റണ്‍സാണ് നേടിയത്. 344 മത്സരങ്ങളും 340 ഇന്നിങ്സും കളിച്ചാണ് നേട്ടം. 45 സെഞ്ച്വറികളും 72 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്ന ബൃഹത്തായ ശേഖരമാണ് സച്ചിനുള്ളത്. ഉയര്‍ന്ന സ്കോര്‍ 200 റണ്‍സ്.
WHAT TO READ NEXT

'വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്'... 'wow'!!!
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രോഹിതിന് 12,000 റണ്‍സ് കടക്കാന്‍ ഇനി 105 റണ്‍സ് കൂടി മതി. ഈ പട്ടികയിലും സച്ചിനാണ് ഒന്നാം സ്ഥാനത്തുള്ളത്. 18,426 റണ്‍സാണ് സച്ചിന് ഏകദിനത്തില്‍ സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയാണ് താരത്തിന് 14,941 റണ്‍സ്. 59 റണ്‍സ് കൂടി നേടിയാല്‍ കോഹ്ലി ഏകദിനത്തില്‍ 15,000 റണ്സിലുമെത്തും.
നിലവില്‍ ഏകദിനത്തില്‍ മികച്ച ഫോമിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. 9 ഏകദിനങ്ങളില്‍ നിന്നായി താരം 379 റണ്‍സ് നേടിയിട്ടുണ്ട്. 42.11 ആണ് ആവറേജ്. 99.21 ആണ് സ്ട്രൈക്ക് റേറ്റ്. ഇംഗ്ലണ്ടിനെതിരെ ഈയടുത്തു നടന്ന ഏകദിനത്തിലാണ് രോഹിത് അവസാനമായി സെഞ്ച്വറി നേടിയത്. അന്ന് ലോര്‍ഡ്സില്‍ താരം 138 റണ്‍സടിച്ചു.
WHAT TO READ NEXT

കോഹ്ലിയെ കാത്ത് 'തിരുവനന്തപുരത്ത്' ഈ റെക്കോർഡുകൾ!
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
The first India-West Indies ODI at Thiruvananthapuram will witness Rohit Sharma start chase for several milestones and career-defining records
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


