
ഇന്ത്യ- പാക് പോരാട്ടം നടക്കും? ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്ഥാനില്‍
വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമങ്ങളുമായി ഐസിസി

ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിനു വഴി തെളിയുന്നതായി റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പ്രശ്നം രമ്യതയിലെത്തിച്ച് മത്സരം നടത്താനുള്ള ശ്രമങ്ങള്‍ ഐസിസി തുടങ്ങിയിരിക്കുന്നത്.
WHAT TO READ NEXT

സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ
ഐസിസി പ്രതിനിധികളായി ഇമ്രാന് ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ലാഹോറിലെത്തിയെന്നാണ് വിവരം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്കോട്ലന്ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.
WHAT TO READ NEXT
വാംഖഡെയിലെ, 'മാന്ത്രികനായ സൂര്യ'!
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
India vs Pakistan: ICC and the PCB are closing in on a decision regarding the February 15 T20 World Cup fixture between arch rivals India and Pakistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


