ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ

നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാന്‍ ഇന്ത്യ സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം

Varun Chakravarthy celebrates his wicket
t20 world cupx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 ഫെബ്രുവരി 2026, 9:53 pm IST

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മുന്നില്‍ വച്ചത് റെക്കോര്‍ഡ് സ്‌കോര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 256 റണ്‍സാണ് അടിച്ചെടുത്തത്. ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ജയവും നെറ്റ് റണ്‍റേറ്റും ആവശ്യമായിട്ടുള്ള ഇന്ത്യ ഒരു കടമ്പ മികച്ച സ്‌കോറുയര്‍ത്തി പിന്നിട്ടു.

ഇനി വിജയ മാര്‍ജിന്‍ വച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി വിന്‍ഡീസിനെ മറികടക്കുകയാണ് അടുത്ത ലക്ഷ്യം. സിംബാബ്‌വെയെ ഇന്ത്യ 101 റണ്‍സില്‍ ഓള്‍ ഔട്ടാക്കണം. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. നിലവില്‍ വിന്‍ഡീസിന് +1.791 റണ്‍റേറ്റുണ്ട്. ഇന്ത്യക്ക് -3.800വും. 151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തും. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങാം. ദക്ഷിണാഫ്രിക്കയോട് വിൻഡീസ് കനത്ത പരാജയമേറ്റതും ഇന്ത്യക്ക് പോസ്റ്റീവാണ്.

സിംബാബ്‌വെക്കെതിരെ റെക്കോര്‍ഡ് സ്‌കോറാണ് ഇന്ത്യ ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ പടുത്തുയര്‍ത്തിയത്. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സിംബാബ്‌ക്കെതിരായ പോരാട്ടത്തില്‍ 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്.

അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്.

ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു.

News Now

Summary

t20 world cup india vs Zimbabwe how much foes india need to restrict zimbabwe to. net run rate centuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates