റിസ്വാന്‍ തിളങ്ങി, ടി20 ലോകകപ്പില്‍ പാകിസ്ഥാന് ആദ്യജയം; അമേരിക്കയുടെ അടുത്ത കളികള്‍ നിര്‍ണായകം

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരം തോറ്റ പാകിസ്ഥാന് ആദ്യജയം

BABAR AZAM
ബാബർ അസമിന്റെ ബാറ്റിങ്പിടിഐ
Last Updated :12 June 2024, 7:06 am IST
Edited by :dhanojam

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരം തോറ്റ പാകിസ്ഥാന് ആദ്യജയം. കാനഡയെ ഏഴുവിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. കാനഡ മുന്നില്‍വെച്ച 107 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്. യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്ഥാന് സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു. മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. അമേരിക്ക അടുത്ത രണ്ടുകളികള്‍ പരാജയപ്പെടുകയും പാകിസ്ഥാന് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും കഴിഞ്ഞാല്‍ സൂപ്പര്‍ എട്ടില്‍ ഇടം നേടാന്‍ സാധിക്കും. പാകിസ്ഥാന് ഇനി ഒരു കളി മാത്രമാണ് ശേഷിക്കുന്നത്.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 53 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും രണ്ടു ഫോറുമടക്കം 53 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം മികച്ച പിന്തുണ നല്‍കി. 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. റിസ്വാന്‍ - ബാബര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് കാനഡ നേടിയത്. 44 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സനാണ് കാനഡയുടെ ടോപ് സ്‌കോറര്‍.

കാനഡയ്ക്ക് സ്‌കോര്‍ 20 നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തില്‍ നിന്ന് 4 റണ്‍സ് നേടിയ നവ്‌നീത് ധലിവാളാണ് പുറത്തായത്. മുഹമ്മദ് അമീറിനായിരുന്നു വിക്കറ്റ്. രണ്ടക്കം കാണാതെ ബാറ്റര്‍മാര്‍ ഒന്നിന് പിറകെ ഒന്നായി പുറത്തായതോടെ ആറ് ഓവറില്‍ 54 ന് 5 എന്ന നിലയിലായി കാനഡ.

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ആരോണും പുറത്തായതോടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. നസിം ഷായ്ക്കായിരുന്നു ആരോണിന്റെ വിക്കറ്റ്. ഒടുവില്‍ 20 ഓവറില്‍ 106 റണ്‍സ് സ്‌കോര്‍ ചെയ്യാനെ ടീമിന് കഴിഞ്ഞുള്ളു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അമീര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടും ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now