
തകര്‍ത്തടിച്ച് 'മില്ലര്‍ മാജിക്'; ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 187 റണ്‍സ് സ്കോര്‍ ചെയ്തത്. 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുംറ ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്കോര്‍ 20 നില്‍ക്കെ റ്യാന്‍ റിക്കിള്‍ട്ട(7)ണും പുറത്തായി. ബുംറയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്.
എന്നാല്‍ പിന്നീട് 20 ന് 3 എന്ന തകര്‍ച്ചയില്‍ നിന്ന് ടീമിനെ ഡിവാള്‍ഡ് ബ്രേവിസും ഡേവിഡ് മില്ലറും ചേര്‍ന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 117 എത്തിച്ചു. 13മത്തെ ഓവറില്‍ 29 പന്തില്‍ 45 റണ്‍സ് നേടിയ ബ്രേവിസിനെ ശിവം ദുബെയാണ് പുറത്താക്കുന്നത്. പിന്നീടെത്തിയ സ്റ്റബ്സുമായി ചേര്‍ന്ന് മില്ലര്‍ വെട്ടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്ത്. 35 പന്തില്‍ അര്‍ധസെഞ്ച്വറിയോടെ 63 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്.
സ്കോര്‍ 152 ല്‍ നില്‍ക്കെ 16മത്തെ ഓവറില്‍ മില്ലര്‍ പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയാണ് മില്ലറെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. വരുണ്‍ ചക്രവര്‍ത്തിയാണ് മില്ലറെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
അവാസാന ഓവറുകളില്‍ 24 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്സണ്(2), കോര്ബിന് ബോഷ്(5), എന്നിവരും സ്കോര്‍ ചെയ്തു.ഇന്ത്യക്കായി ബുംറ രണ്ടും അര്‍ഷ്ദീപ് സിങ്ങും ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
T20 worldcup 2026 India VS south africa match 1ST Innings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



