ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Edited by :migrator
Last Updated :20 ജനുവരി 2024, 8:40 am IST


മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വീരാട് കൊഹ് ലി ക്യാപ്റ്റന്‍,  രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍) വൃദ്ധിമാന്‍ സാഹ ( വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

നെറ്റ് ബൗളര്‍മാരായി അങ്കിത് രജ്പൂത്, ആവേശ്ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍ എന്നിവരും പകരം കളിക്കാരായി കെഎസ് ഭരത്, രാഹുല്‍ ചഹാറിനെയും ഉള്‍പ്പെടുത്തി.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കുമായിരുന്നു വിജയം. മൂന്നാം ടെസ്റ്റ് മത്സരം ഫെബ്രുവരി 24നാരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now