'സഞ്ജുവിനെ ക്യാപ്റ്റനാക്കിയതില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തി'; വിമര്‍ശനവുമായി സെവാഗ്‌

രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു

സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
Last Updated :20 January 2024, 8:43 am IST

ന്യൂഡല്‍ഹി: സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരിക്കാമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു. 

ഒരു ബൗളര്‍ മോശമായി പന്തെറിഞ്ഞു കഴിഞ്ഞാലോ ബാറ്റ്‌സ്മാന്‍ മോശമായി കളിച്ചാലോ ക്യാപ്റ്റന്‍ അടുത്തെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കണം. ക്യാപ്റ്റന്‍ തന്നില്‍ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം ഇത് കളിക്കാര്‍ക്ക് നല്‍കും. പന്ത് അങ്ങനെ ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളത്. ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നത് എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു. സെവാഗിന്റേയും ഓജയുടേയും വിമര്‍ശനങ്ങളോട് രാജസ്ഥാന്‍ മാനേജ്‌മെന്റ് പ്രതികരിക്കുമോയെന്ന് വ്യക്തമല്ല. 

വിജയ വഴിയിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. ബൗളര്‍മാരുടെ മികവില്‍ 134 റണ്‍സില്‍ കൊല്‍ക്കത്തയെ രാജസ്ഥാന്‍ പിടിച്ചുകെട്ടി. പിന്നാലെ സഞ്ജു പതിവ് ശൈലിയില്‍ നിന്ന് മാറി ബാറ്റ് വീശിയതോടെ രാജസ്ഥാന്‍ വലിയ അപകടങ്ങളില്ലാതെ ജയം പിടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now