
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ധാക്കാ: ഏഷ്യാ കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പെണ്‍പട. സെമി ഫൈനലില്‍ തായ്ലന്‍ഡിനെ 74 റണ്‍സിന് വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് ഇന്ത്യ എത്തിയത്. ഇന്ത്യ മുന്പില് വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്ലന്‍ഡിനെ തകര്‍ക്കാന്‍ മുന്പില് നിന്നത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്ലന്‍ഡിന്റെ ടോപ് സ്കോറര്‍മാര്‍. 19ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് പിഴുത് രാജേശ്വരി ഗയ്ക്വാദ് തായ്ലന്‍ഡിന്റെ വാലറ്റത്തേയും വേഗത്തില്‍ മടക്കി.
â BCCI Women (@BCCIWomen) October 13, 2022
A superb bowling performance from #TeamIndia to beat Thailand by runs in the #AsiaCup2022 Semi-Final #INDvTHAI
Scorecard https://t.co/pmSDoClWJi
Courtesy: Asian Cricket Council pic.twitter.com/NMTJanG1sc
രണ്ട് താരങ്ങള്‍ മാത്രമാണ് തായ്ലന്ഡ് നിരയില്‍ രണ്ടക്കം കണ്ടത്. രേണുക സിങ്ങും സ്നേഹ് റാണയും ഷഫാലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ തായ്ലന്ഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യന്‍ സ്കോര്‍ 38ല്‍ നില്‍ക്കെ 13 റണ്‍സ് എടുത്ത മന്ദാന ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
ഷഫാലി 28 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സ് എടുത്തു. ജെമിമ 27 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടാണ് ഇന്ത്യ തോറ്റത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


