സ്പാനിഷ് തലസ്ഥാനത്ത് നടന്ന ആഘോഷ പ്രകടനങ്ങൾക്കിടയിലാണ് സംഭവം

അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:44 am IST

News Now


മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന്റെ ലാ ലീ​ഗ കിരീടാഘോഷങ്ങൾക്കിടയിൽ 14കാരൻ ആരാധകന് ദാരുണാന്ത്യം. സ്പാനിഷ് തലസ്ഥാനത്ത് നടന്ന ആഘോഷ പ്രകടനങ്ങൾക്കിടയിലാണ് സംഭവം. 

തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു വാനിലായിരുന്നു അത്ലറ്റികോ ആരാധകനായ 14കാരൻ. ഒരു അണ്ടർ​ഗ്രൗണ്ട് കാർ പാർക്കിങ് ഏരിയയിലെ മതിലിൽ തലയിടച്ചതാണ് മരണകാരണം. ഉടനെ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം നെപ്ട്യൂൺ ഫൗണ്ടെയ്നിൽ രണ്ടായിരത്തോളം അത്ലറ്റിക്കോ ആരാധകരാണ് കിരീട നേട്ടം ആഘോഷിച്ചുകൊണ്ടിരുന്നത്.  

കോവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റയലിന്റെ 11ാം ലാ ലീ​ഗ കിരീടമാണ് ഇത്. ലീ​ഗിലെ 19ാം സ്ഥാനക്കാരായാ വയാഡാളിഡിനെ ഒന്നിനെതിരെ രണ്ട് ​​ഗോളിനാണ് അത്ലറ്റിക്കോ തോൽപ്പിച്ചത്. അത്ലറ്റിക്കോയുടെ രണ്ട് ​ഗോളും പിറന്നത് രണ്ടാം പകുതിയിൽ. 

വയാഡോളിഡിനെതിരെ ജയിച്ചാൽ അത്ലറ്റിക്കോയ്ക്ക് കിരീടം ഉറപ്പായിരുന്നു. എന്നാൽ 18ാം മിനിറ്റിൽ തന്നെ അത്ലറ്റിക്കോയെ ഞെട്ടിച്ച് വയാഡോളിഡിന്റെ പ്രഹരം എത്തി. എന്നാൽ 57ാം മിനിറ്റിലും 67ാം മിനിറ്റിലും ​ഗോൾ വല കുലുക്കിയാണ് 2014ന് ശേഷം അത്ലറ്റിക്കോ ലാ ലീ​ഗ കിരീടം ഉയർത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates