ബ്രിട്ടീഷ് കൗമാര താരം ജാക്ക് ഡ്രാപറിനെ വീഴ്ത്തിയാണ് നദാല്‍ കിരീടം നിലനിര്‍ത്താനുള്ള യാത്രക്ക് ആരംഭം കുറിച്ചത്

മത്സരത്തിനിടെ നദാൽ/ എഎഫ്പി
Last Updated :20 January 2024, 9:15 am IST

News Now

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടങ്ങള്‍ക്ക് മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലേവര്‍ അരീനയില്‍ തുടക്കം. ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യനും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 

ബ്രിട്ടീഷ് കൗമാര താരം ജാക്ക് ഡ്രാപറിനെ വീഴ്ത്തിയാണ് നദാല്‍ കിരീടം നിലനിര്‍ത്താനുള്ള യാത്രക്ക് ആരംഭം കുറിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ചില വിചിത്ര കാര്യങ്ങളും സംഭവിച്ചു. ആരാധകരില്‍ കൗതുകമുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. 

ഇടവേളയ്ക്കിടെയാണ് രസകരമായ സംഭവങ്ങള്‍ നടന്നത്. തന്റെ റാക്കറ്റ് കാണുന്നില്ലെന്ന പരാതിയുമായി നദാല്‍ രംഗത്തെത്തി. തന്റെ റാക്കറ്റ് ബോള്‍ ബോയ് എടുത്തുവെന്ന് നദാല്‍ ലൈന്‍ അംപയറോട് പരാതിപ്പെടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിരിച്ചു കൊണ്ടാണ് അംപയറോട് നദാല്‍ ഇക്കാര്യം പറയുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. 

ഇത് ആദ്യമായാണ് അന്താരാഷ്ട്ര പോരാട്ടത്തിനിടെ നദാലിന് റാക്കറ്റ് നഷ്ടമാകുന്നത്. ബാഗില്‍ നിന്ന് മറ്റൊരു റാക്കറ്റെടുത്ത് നദാല്‍ പോരാട്ടം തുടര്‍ന്നു. 

മത്സരത്തില്‍ നാല് സെറ്റ് നീണ്ട പോരിലാണ് നദാല്‍ വിജയം പിടിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ നദാലിനെതിരെ രണ്ടാം സെറ്റ് പിടിച്ച് ഡ്രാപര്‍ തിരിച്ചെത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ അനായാസം നേടിയ നദാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 7-5, 2-6, 6-4, 6-1.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates