രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST

News Now

കൊച്ചി: രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത. ഐപിഎല്‍ സീസണിന്റെ ആദ്യ ദിനം വന്നൊരു പോസ്റ്റര്‍ പങ്കുവെച്ചാണ് ചാരുലതയുടെ വാക്കുകള്‍.

ചെന്നൈയുടെ ധോനിയും മുംബൈയുടെ രോഹിത്തും മുന്‍പില്‍ റൈഡ് ചെയ്യുന്ന പോസ്റ്ററില്‍ പിങ്ക് ജഴ്‌സി കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തി. ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന്റെ ആദ്യ ദിനം വന്ന പോസ്റ്റര്‍ പങ്കുവെച്ച് ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇപ്പോള്‍ ഫൈനലില്‍ എന്നാണ് ചാരുലതയുടെ രണ്ടാമത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 

Story image

കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മികവ് കാണിക്കാന്‍ രാജസ്ഥാന് കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ താര ലേലത്തില്‍ ടീം ഉടച്ച് വാര്‍ത്തതോടെ മികച്ച കളിക്കാരില്‍ പലരും എത്തി. ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും രാജസ്ഥാന് കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ഫൈനലിലേക്കാണ് രാജസ്ഥാന്‍ റോയല്‍സ് എത്തിയിരിക്കുന്നത്. 

Story image

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates