ഇവരുടെ വിവാഹ വീഡിയോ പുറത്ത് വന്ന സമയം ബാക്ക്ഗ്രൗണ്ടിലെ പാട്ട് ആരാധകരുടെ മനം കവര്‍ന്നിരുന്നു

വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:34 am IST

News Now

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടേയും, അനുഷ്‌ക ശര്‍മയുടേയും വിവാഹ വീഡിയോയിലെ പാട്ടിന്റെ പൂര്‍ണ രൂപം പുറത്തിറങ്ങി. 2017 ഡിസംബറിലാണ് കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായത്.

ഇവരുടെ വിവാഹ വീഡിയോ പുറത്ത് വന്ന സമയം ബാക്ക്ഗ്രൗണ്ടിലെ പാട്ട് ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഈ പാട്ടിന്റെ ഫുള്‍ വേണമെന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായി. ഹര്‍ഷ്ദീപ് കൗറും, മോഹന്‍ കണ്ണനുമാണ് പീര്‍ വി തു എന്ന പാട്ടിന് പിന്നില്‍.

പ്രണയിക്കുന്ന ഏതൊരു വ്യക്തിയുടേയും ഉള്ള് തൊടുന്ന പാട്ടാണ് പീര്‍ വി തൂ എന്ന് ഹര്‍ഷ്ദീപ് പറഞ്ഞു. പരിശുദ്ധ സ്‌നേഹത്തില്‍ പൊതിഞ്ഞ പാട്ടാണ് അത്. രണ്ട് വര്‍ഷം മുന്‍പാണ് ഈ പാട്ടിന്റെ ടീസര്‍ വരുന്നത്. ഒറ്റ രാത്രി കൊണ്ട് അത് വൈറലായി. അന്ന് മുതല്‍ ഈ പാട്ടിന്റെ റീലീസ് ആവശ്യപ്പെട്ട് നിരവധി പേരാണ് തന്നെ സമീപിക്കുന്നത്, ഹര്‍ഷ്ദീപ് പറഞ്ഞു.

സുഫി പ്രണയ ഗാനങ്ങളാണ് വിവാഹ ചടങ്ങുകള്‍ക്ക് വേണ്ടി തയ്യാറാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. വിവാഹ ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ ഏറ്റവും യോജിക്കുന്ന പാട്ടാണ് പീര്‍ വി തു. നിറയെ വികാരമാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് വെഡ്ഡിങ് ഫിലിമര്‍ വിഷാല്‍ പഞ്ചാബി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates