പൂജാരയും വീണു; ന്യൂസിലൻഡിനെതിരെ ഇന്ത്യ പൊരുതുന്നു; മൂന്നിന് 120

കോഹ്‌ലി- രഹാനെ ബാറ്റിങിനിടെ/ ട്വിറ്റര്‍
Last Updated :20 January 2024, 8:45 am IST

News Now

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടം. ചേതേശ്വര്‍ പൂജാരയാണ് പുറത്തായത്. 93 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്കു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (35), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (13) എന്നിവര്‍ പൊരുതുന്നു. 

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പൂജാര (8) എന്നിവരാണു പുറത്തായത്. വിക്കറ്റ് പോകാതെ 62 റണ്‍സ് എടുത്തതിനു ശേഷമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ താളം തെറ്റിയത്.

നന്നായി ബാറ്റു ചെയ്തിരുന്ന രോഹിത്തിനെ പേസര്‍ കെയ്ല്‍ ജാമിസനാണു വീഴ്ത്തിയത്. ഓഫ് സ്റ്റംപ് ലൈനു പുറത്തുള്ള പന്തില്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിന്റെ ബാറ്റില്‍ ഉരുമിയ പന്ത് മൂന്നാം സ്ലിപ്പില്‍ ടിം സൗത്തി പിടികൂടി. പിന്നാലെ നീല്‍ വാഗ്നറുടെ പന്തില്‍ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ വാള്‍ട്ടിങ് ക്യാച്ച് ചെയ്തു പുറത്താക്കി. 


ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ ഒത്തു ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പൂജാരയെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates