ജയത്തോടെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഫെഡറര്‍. എട്ട് വട്ടമാണ് വിംബിള്‍ഡണില്‍ ഫെഡറര്‍ കിരീടം ചൂടിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ലണ്ടന്‍: 39ാം വയസില്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറില്‍ കടന്ന് റെക്കോര്‍ഡിട്ട് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ആദ്യ റൗണ്ടില്‍ ഭാഗ്യം തുണച്ചതിന്റെ ബലത്തില്‍ മുന്നേറിയ ഫെഡറര്‍ റൗണ്ട് 16ല്‍ ലൊറെന്‍സോ സൊനേഗോയെ തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 

7-5,6-4,6-2 എന്ന സ്‌കോറിലായിരുന്നു ഫെഡററുടെ ജയം. ജയത്തോടെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഫെഡറര്‍. എട്ട് വട്ടമാണ് വിംബിള്‍ഡണില്‍ ഫെഡറര്‍ കിരീടം ചൂടിയത്. 

ഫെഡററുടെ 58ാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഗ്രാന്‍ഡ്സ്ലാം മാച്ചാവും അത്. ആദ്യ സെറ്റിന് ശേഷം എനിക്ക് കാര്യങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടെന്ന ആത്മവിശ്വാസം ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുന്നു എന്നത് എന്നെ വിസ്മയിപ്പിക്കുന്നു എന്നും ഫെഡറര്‍ പറഞ്ഞു. 

22 വര്‍ഷം മുന്‍പാണ് ഫെഡറര്‍ ആദ്യമായി വിംബിള്‍ഡണ്‍ കളിക്കുന്നത്. വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലേക്ക് ഫെഡറര്‍ കടക്കുന്നത് ഇത് 18ാം തവണയും. എല്ലാ ഗ്രാന്‍ഡ്സ്ലാമുകളും കൂടി നോക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുന്ന മൂന്നാമത്തെ പ്രായം കൂടിയ താരവുമാണ് 39കാരനായ ഫെഡറര്‍. ഒരു ഗ്രാന്‍ഡ്സ്ലാമില്‍ ഏറ്റവും കൂടുതല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയ താരം എന്ന നേട്ടവും ഇവിടെ ഫെഡററുടെ പേരിലേക്ക് വരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates