
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മെല്ബണ്: പാകിസ്ഥാന് ടോപ് ഓര്ഡര് ബാറ്റര് ഷാ മസൂദിന് പരിശീലനത്തിന് ഇടയില് പന്ത് തലയില് കൊണ്ട് പരിക്ക്. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പാക് ക്രിക്കറ്റ് ടീമിന്റെ നെറ്റ് സെഷന് ഇടയിലാണ് സംഭവം.
നെറ്റ്സില് ബാറ്റ് ചെയ്യുകയായിരുന്ന മുഹമ്മദ് നവാസിന്റെ ഷോട്ട് ആണ് ഷാന് മസൂദിന്റെ തലയിലടിച്ചത്. സ്പിന്നറിനെതിരെ ലോഫ്റ്റ് ഷോട്ടിനാണ് ഇവിടെ മുഹമ്മദ് നവാസ് ശ്രമിച്ചത്. നെറ്റ്സില് ബാറ്റ് ചെയ്യാനായി പാഡ് അണിഞ്ഞ് തന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഷാന്. ഹെല്മറ്റ് ധരിച്ചിരുന്നില്ല.
പന്ത് തലയിലടിച്ചതിന് പിന്നാലെ വേദനയെ തുടര്ന്ന് പാകിസ്ഥാന്റെ മുപ്പത്തിമൂന്നുകാരനായ താരം ഗ്രൗണ്ടില് വീണു. ടീം ഡോക്ടര് എത്തി ഷാന് മസൂദിനെ പരിശോധിച്ചു. സെന്സിറ്റീവ് ഏരിയയിലാണ് പന്ത് വന്നടിച്ചതെന്ന് പാക് വൈസ് ക്യാപ്റ്റന് ഷദാബ് ഖാന് പറഞ്ഞു.
എന്നാല് സ്കാനിങ്ങില് ഷാന് മസൂദിന് മറ്റ് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. തന്റെ ഷോട്ട് ഷാന് മസൂദിന്റെ തലയ്ക്കടിച്ചതിന്റെ ഞെട്ടലില് നെറ്റ്സിലിരിക്കുന്ന മുഹമ്മദ് നവാസിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില് വൈറലായി.
Muhammad Nawaz sits on his knees in shock after his shot hits Shan Masood on head.pic.twitter.com/YgrJkp9ySj
â cricpur (@cricpur) October 21, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


