
നിരത്തുകളില്‍ ജനം നിറഞ്ഞു; കിരീടവുമായെത്തിയ ലങ്കന്‍ ടീമിന് ഉജ്വല സ്വീകരണം
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനോട് ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെയാണ് ലങ്കന്‍ ടീം ഉയര്‍ത്തെഴുന്നേറ്റത്
കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിന് ഉജ്വല സ്വീകരണം ഒരുക്കി ആരാധതകര്‍. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം ചൂടിയ സംഘം ചൊവ്വാഴ്ച രാവിലെയോടെയാണ് കൊളംബോയില്‍ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തില്‍ തന്നെ കളിക്കാരെ സ്വീകരിക്കാന്‍ ആരാധകര്‍ നിറഞ്ഞെത്തി. പിന്നാലെ ഏഷ്യാ കപ്പ് ട്രോഫിയുമായി തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ ലങ്കന്‍ കളിക്കാരുടെ പരേഡ്. ഏഷ്യാ കപ്പ് ജയത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ റോഡുകളില്‍ ആരാധകരും നിറഞ്ഞു.
A grand welcome for the victorious Sri Lanka Team! #AsianChampions
â Sri Lanka Cricket (@OfficialSLC) September 13, 2022
More Images: https://t.co/rXjBuTk3Q6#AsiaCup2022Final #RoaringForGlory pic.twitter.com/EPGnmOZxI5
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനോട് ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെയാണ് ലങ്കന്‍ ടീം ഉയര്‍ത്തെഴുന്നേറ്റത്. ബംഗ്ലാദേശിനെ വീഴ്ത്തി സൂപ്പര്‍ ഫോറിലെത്തിയ ലങ്കന്‍ പട സൂപ്പര്‍ ഫോര്‍ പോരില്‍ ഇന്ത്യയേയും പാകിസ്ഥാനേയും വീഴ്ത്തി. ഫൈനലില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിട്ടും കരുത്തോടെ തിരിച്ചെത്തിയാണ് ശ്രീലങ്ക കിരീടം സ്വന്തം മണ്ണിലേക്ക് എത്തിച്ചത്.
Snapshots from the #AsiaCup victory parade
â Sri Lanka Cricket (@OfficialSLC) September 13, 2022
#RoaringForGlory pic.twitter.com/ZGIEov8OxL
ശ്രീലങ്കയാണ് ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയര്‍. എന്നാല്‍ രാജ്യത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റി. ഇനി ട്വന്റി20 ലോകകപ്പാണ് ശ്രീലങ്കയുടെ മുന്‍പിലെ ലക്ഷ്യം. ഐസിസി റാങ്കിങ്ങില്‍ ടോപ് 8ല്‍ വരാതിരുന്നതിനെ തുടര്‍ന്ന് ട്വന്റി20 ലോകകപ്പ് ക്വാളിഫയര്‍ കളിച്ചാണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




