
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മസ്കറ്റ്: ബൗളറുമായി കൂട്ടിയിടിച്ച് വീണ ബാറ്ററെ റണ്ഔട്ട് ആക്കാതെ വിക്കറ്റ് കീപ്പര്. ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയര്ത്തിപ്പിടിച്ച നേപ്പാള് വിക്കറ്റ് കീപ്പറെ പ്രശംസയില് മൂടുകയാണ് സമൂഹമാധ്യമങ്ങളില് ആരാധകര്.
ഒമാനില് നടക്കുന്ന ചതുര് രാഷ്ട്ര ട്വന്റി20യിലാണ് സംഭവം. അയര്ലന്ഡ് ബാറ്ററെ പുറത്താക്കാനുള്ള സുവര്ണാവസരമാണ് നേപ്പാള് വിക്കറ്റ് കീപ്പര് ആയിഫ് ഷെയ്ഖ് വേണ്ടെന്ന് വെച്ചത്. അയര്ലന്ഡ് ഇന്നിങ്സിന്റെ 19ാം ഓവറിലാണ് സംഭവം.
Hopefully this moment will win â @ICC Spirit of the Yearâ award for @CricketNep. @CricketBadge was spot on with his comments in the commentary box.
â Abhishek Shekhawat (@abhi07cricket) February 14, 2022
A moment to cherish for @Sandeep25 . Well done #Cricket @cricketireland #OmanCricket @ICC @momocricket pic.twitter.com/FvqMTGnJO5
റണ്ണിനായുള്ള ഓട്ടത്തിന് ഇടയില് അയര്ലന്ഡ് ബാറ്റര് ആന്ഡി മക്ബ്രെയ്ന് നേപ്പാള് പേസര് കമല് സിങ്ങുമായി കൂട്ടിയിടിച്ച് വീണു. മക്ബ്രെയ്ന് എഴുന്നേറ്റ് ഓടി ക്രീസില് എത്തുന്നതിന് മുന്പ് തന്നെ പന്ത് ആയിഫ് ഷെയ്ഖിന് ലഭിച്ചു. എന്നാല് സ്റ്റംപ് തൊടേണ്ടെന്നാണ് ആയിഫ് തീരുമാനിച്ചത്.
കമന്ററി ബോക്സില് നിന്നും ആയിഫിന്റെ നീക്കത്തെ പ്രശംസിച്ച് പ്രതികരണം എത്തി. എനിക്ക് രോമാഞ്ചമുണ്ടാകുന്നു. മനസിന് കുളിര്മയേകുന്ന ദൃശ്യം. ആസിഫിന് ബാറ്ററെ അനായാസം റണ്ഔട്ട് ആക്കാമായിരുന്നു. പക്ഷേ അതിന് തയ്യാറായില്ല. ക്രിക്കറ്റ് സ്പിരിറ്റ് ഓഫ് ഇയര് അവാര്ഡില് എന്റെ നോമിനേഷന് ഇതാ, കമന്റേറ്റര്മാരിലൊരാള് പറഞ്ഞത് ഇങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


