
'പെലെയും മറഡോണയും ഉള്‍പ്പെടെ പലരുമുണ്ട്'; മെസിയെ എക്കാലത്തേയും മികച്ച താരമായി അംഗീകരിക്കാതെ റൊണാള്‍ഡിഞ്ഞോ
എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരം എന്ന വിശേഷണം മെസിക്ക് നല്കാന് റൊണാള്‍ഡിഞ്ഞോ തയ്യാറല്ല
എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമാണ് മെസി എന്ന് പറയാനാവില്ലെന്ന് ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ. മറഡോണ, പെലെ എന്നിവരുള്‍പ്പെടെ ഒരുപാട് കളിക്കാരുണ്ട് എന്നാണ് മെസിയാണോ എക്കാലത്തേയും മികച്ച താരം എന്ന ചോദ്യത്തിന് മറുപടിയായി റൊണാള്‍ഡിഞ്ഞോ പറഞ്ഞു.
പറയാന്‍ പ്രയാസമാണ്. മറ്റ് ഒരുപാട് കളിക്കാരുണ്ട്. എനിക്ക് താരതമ്യം ചെയ്യാന്‍ താത്പര്യം ഇല്ല. മറഡോണ, പെലെ ഉള്‍പ്പെടെ ഒരുപാട് പേരുണ്ട്. അവരവരുടെ സമയങ്ങളില്‍ ഇവരെല്ലാം ഏറ്റവും മികച്ച താരങ്ങളായിരുന്നു, റൊണാള്‍ഡിഞ്ഞോ പറഞ്ഞു.
Ronaldinho: "Is Messi the best player of all time? It is difficult to say, there are so many other players. I donât like to compare. You had Maradona, Pele, there were so many. Every one of them was the best in their own time." pic.twitter.com/rfefMidK5F
â Barça Universal (@BarcaUniversal) September 21, 2022
തന്റെ തലമുറയിലെ ഏറ്റവും മികച്ച താരം മെസി ആണെന്ന് റൊണാള്‍ഡിഞ്ഞോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരം എന്ന വിശേഷണം മെസിക്ക് നല്കാന് റൊണാള്‍ഡിഞ്ഞോ തയ്യാറല്ല. പെലെ, മറഡോണ, എന്നിവര്‍ക്കൊപ്പം മെസിയുമായി താരതമ്യപ്പെടുത്തുന്നതില്‍ റൊണാള്‍ഡോ നസാരിയോയേയും റൊണാള്‍ഡിഞ്ഞോ മുന്പില് വെക്കുന്നു.
2003 മുതല്‍ 2008 വരെയാണ് റൊണാള്‍ഡിഞ്ഞോ ബാഴ്സയ്ക്കായി കളിച്ചത്. 200ന് മുകളില്‍ മത്സരങ്ങള്‍ ബാഴ്സയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ മെസിയുടെ ആദ്യ ഗോളിന് അസിസ്റ്റ് വന്നത് റൊണാള്‍ഡിഞ്ഞോയില്‍ നിന്നാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
