‘അവർക്ക് അതൊന്നും സാധിക്കില്ല‘- വായടപ്പിക്കുന്ന മറുപടി; വിമർശകരെ പരിഹസിച്ച് പൃഥ്വി ഷാ

പൃഥ്വി ഷാ/ ഫയൽ
Last Updated :20 January 2024, 8:34 am IST

News Now

സിഡ്നി: ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോൾ മുൻ താരങ്ങളടക്കമുള്ളവരെല്ലാം കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. പ്രത്യേകിച്ച് ഓപണർ പൃഥ്വി ഷായ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ദയനീയ പ്രകടനവുമായി കടുത്ത വിമർശങ്ങൾ ഏറ്റുവാങ്ങിയ പൃഥ്വി അതിനെല്ലാം പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. 

ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചയിൽ രണ്ട് ഇന്നിങ്സിലും പൃഥ്വി ഷാ തുടക്കത്തിൽത്തന്നെ പുറത്തായതിന് പങ്കുണ്ടെന്ന് ഓസ്ട്രേലിയയുടെ മുൻ താരം ആദം ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു. ഷായുടെ പ്രകടനത്തിൽ സാങ്കേതികപ്പിഴവുണ്ടെന്നും അടുത്ത മത്സരത്തിൽ കളിപ്പിക്കരുതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കമന്റേറ്റർ സുനിൽ ഗാവസ്കറും അഭിപ്രായപ്പെട്ടു. ഇതിനെല്ലാമുള്ള മറുപടിയാണ് പൃഥ്വി ഇപ്പോൾ നൽകിയിരിക്കുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കാർഡിലൂടെയാണ് പൃഥ്വി ഷായുടെ മറുപടി. വിമർശകരെ രൂക്ഷമായ ഭാഷയിലാണ് പരി​ഹസിക്കുന്നത്. ‘നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ഒന്നിൽ നിന്ന് ആളുകൾ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ട് എങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയുമെന്നും അവർക്ക് കഴിയില്ലെന്നുമാണ് അതിനർഥം’ - ഇൻസ്റ്റ​ഗ്രാമിലിട്ട കുറിപ്പിൽ പൃഥ്വി പറയുന്നു.

Story image

അഡ്‌ലെയ്ഡിൽ നടന്ന പകൽ – രാത്രി മത്സരത്തിൽ രണ്ട് ഇന്നിങ്സിലും പ്രതിരോധം പിഴച്ചാണ് പൃഥ്വി ഷാ പുറത്തായത്. ഒന്നാം ഇന്നിങ്സിൽ നേരിട്ട രണ്ടാം പന്തിൽത്തന്നെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് ഷാ പുറത്തായത്. രണ്ടാം ഇന്നിങ്സിൽ നാലു പന്തിൽ നാല് റൺസുമായി പാറ്റ് കമ്മിൻസിന്റെ പന്തിലും ക്ലീൻ ബൗൾഡായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates