ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്; മറാത്തിയില്‍ കോഹ്‌ലിയുടെ ട്വീറ്റ്, ശര്‍ദുളിനും, വാഷിങ്ടണിനും കയ്യടി

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യയെ താങ്ങിയ വാഷിങ്ടണ്‍ സുന്ദറിനേയും ശര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ബ്രിസ്‌ബെയ്‌നില്‍ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി
Last Updated :20 January 2024, 8:39 am IST

ന്യൂഡല്‍ഹി: ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യയെ താങ്ങിയ വാഷിങ്ടണ്‍ സുന്ദറിനേയും ശര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഇതാണെന്ന് കോഹ്‌ലി പറഞ്ഞു.

അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിങ്ടണ്‍ സുന്ദറിന് കയ്യടിച്ച കോഹ്‌ലി, മറാത്ത ഭാഷയിലാണ് താക്കൂറിനെ കോഹ്‌ലി അഭിനന്ദിക്കുന്നത്. ഈ ഇന്ത്യന്‍ ടീമിന്റെ ധൈര്യത്തെ വിശേഷിപ്പിക്കണം എങ്കില്‍ ഒരു വാക്കേ മാത്രമേയുള്ളു, ദബാങ് എന്നാണ് വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 123 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ശര്‍ദുല്‍ താക്കൂറും, വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് തീര്‍ത്തത്. വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 62 റണ്‍സ് നേടി. ശര്‍ദുല്‍ താക്കൂര്‍ 115 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും പറത്തിയാണ് 67 റണ്‍സ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now