'ബബിളില്‍ കളിക്കുമ്പോള്‍ ഇതാണ് അവസ്ഥ'; ഫോട്ടോ ചൂണ്ടി വിരാട് കോഹ്‌ലി

ബയോ ബബിളില്‍ കളിക്കുമ്പോഴുള്ള അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പങ്കുവയ്ക്കുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST

കോവിഡിന് ശേഷം ബയോ ബബിളില്‍ കുരുങ്ങുകയാണ് ക്രിക്കറ്റ് താരങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ബബിളില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിയുള്ള ജീവിതം അവര്‍ക്ക് ദുഷ്‌കരമാവുന്നു. ബയോ ബബിളില്‍ കളിക്കുമ്പോഴുള്ള അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പങ്കുവയ്ക്കുന്നത്. 

കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന നിലയിലെ ഫോട്ടോയാണ് കോഹ് ലി പങ്കുവെച്ചത്. ബബിളില്‍ കളിക്കുമ്പോള്‍ ഇങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഫോട്ടോയ്ക്ക് ഒപ്പം കുറിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ബബിളിലാണ് കോഹ് ലി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായില്ല. എന്നാല്‍ യുഎഇയില്‍ ഐപിഎല്ലിനായി എത്തിയത് മുതല്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടി വന്നു. ട്വന്റി20 ലോകകപ്പിനായി യുഎഇയില്‍ തുടരുകയാണ് കോഹ് ലി. 

ലോകകപ്പിന് ശേഷം ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ് ലി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 24ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2013ന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now