
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ പരിക്കേറ്റ് സ്വരേവ് പുറത്തേക്ക് പോയതോടെ 14ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ട് നദാല്‍ ഫൈനലിലെത്തി. ഈ സമയം കോര്‍ട്ടില്‍ നദാലില്‍ നിന്ന് വന്ന പെരുമാറ്റത്തെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
അവിടെ നദാല്‍ കാണിച്ച കരുതലാണ് അദ്ദേഹത്തെ ഇത്രയും സ്‌പെഷ്യലാക്കുന്നത്, പരിക്കേറ്റ് കോര്‍ട്ട് വിടുന്ന സ്വരേവിനൊപ്പം ചേര്‍ന്ന് പോകുന്ന നദാലിന്റെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സ്വരേവിന് എതിരെ ആദ്യ സെറ്റ് നദാല്‍ ജയിച്ചിരുന്നു. പിന്നാലെ രണ്ടാം സെറ്റ് 6-6 എന്ന നിലയില്‍ നില്‍ക്കവെയാണ് പരിക്ക് സ്വരേവിനെ അലട്ടിയത്.
The humility and concern shown by Nadal is what makes him so special.#RolandGarros pic.twitter.com/t7ZE6wpi47
â Sachin Tendulkar (@sachin_rt) June 3, 2022
നദാലിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ആദ്യ സെറ്റില്‍ നദാലിനെ സമ്മര്‍ദത്തിലാക്കിയായിരുന്നു സ്വരേവിന്റെ കളി. 6-2 എന്ന നിലയില്‍ നിന്നാണ് നദാല്‍ തിരിച്ചെത്തി സെറ്റ് സ്വന്തമാക്കിയത്. സച്ചിന് പുറമെ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും നദാലിന് കയ്യടിച്ച് എത്തി. ഇതുകൊണ്ടാണ് സ്‌പോര്‍ട്‌സിന് നിങ്ങളെ കരയിക്കാനാവുന്നത് എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.
This is why sport can make you cry. You will be back @AlexZverev. @RafaelNadal - Sportsmanship, humility. Just brilliant and respect #FrenchOpen2022 #RolandGarros pic.twitter.com/n5JFNFK7r1
â Ravi Shastri (@RaviShastriOfc) June 3, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


